പൂ​ക്ക​ള​ത്തി​ന് പൂ ​കൃ​ഷി വി​ള​വെ​ടു​ത്ത് ഹോ​ളി​ഫാ​മി​ലി സ്കൂ​ള്‍
Saturday, September 7, 2024 6:02 AM IST
അ​ഞ്ച​ല്‍: ഓ​ണാ​ഘോ​ഷ​ത്തി​ന് സ്കൂ​ളി​ൽ അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ൻ അ​ഞ്ച​ല്‍ ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ക്കു​റി സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് പൂ​വ് വി​ള​വെ​ടു​ക്കും.

ന​മ്മു​ടെ ഓ​ണം ന​മ്മു​ടെ പൂ​ക്ക​ള്‍ എ​ന്ന ആ​ശ​യ​വു​മാ​യാ​ണ് സ്കൂ​ളി​ൽ പു​ഷ്പ​കൃ​ഷി ഒ​രു​ക്കി​യ​ത്. സ്കൂ​ള്‍ മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ പൂ​ക്കൃ​ഷി​യി​റ​ക്കി​യ​ത്.


250 തൈ​ക​ൾ കു​ട്ടി​ക​ൾ കു​ട്ടി​ക​ള്‍ ന​ട്ട് പ​രി​പാ​ലി​ച്ചു. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലത്ത് പു​ഷ്പ കൃ​ഷി ന​ട​ത്താ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​റ്റ് സ്കൂ​ളു​ക​ള്‍​ക്ക് പൂ​ക്ക​ള്‍ ന​ല്‍​കാ​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​രും കു​ട്ടി​ക​ളും.