കൃഷി വകുപ്പിന്റെ സമൃദ്ധി ഓണം ചന്തയ്ക്ക് തുടക്കമായി
1452747
Thursday, September 12, 2024 6:00 AM IST
അഞ്ചല്‍ ഓണം സമൃദ്ധി ഓണ ചന്തയ്ക്ക് ഏരൂരില്‍ തുടക്കമായി. ഏരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ശനിയാഴ്ച വരെയാണ് ഓണം ചന്ത പ്രവര്‍ത്തിക്കുക. പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് കര്‍ഷകരില്‍ നിന്ന് ഉല്പന്നങ്ങള് ശേഖരിച്ച് ഓണസമൃദ്ധി ഉദ്ഘാടനം ചെയ്തു. പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് വിഷാംശം കുറഞ്ഞ പച്ചക്കറികള്‍ എത്തിക്കുക കൂടി ലക്ഷ്യമിട്ടാണ് പൊതു ചന്തകള്‍ ആരംഭിക്കുന്നതെന്ന് ജി. അജിത്ത് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി ആദ്യ വില്പന നടത്തി. സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി. രാജ്, പൊതുപ്രവര്ത്തകന് എം. അജയന്, കൃഷി ഓഫീസര്‍ അഞ്ജന ജെ മധു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അജയകുമാര്‍, ശ്യാം, റസീന, അനില എന്നിവര്‍ സന്നിഹിതരായിരുന്നു. കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധികവിലയ്ക്ക് വാങ്ങുന്ന ഉല്പനങ്ങള് മുപ്പതുശതമാനം വിലക്കുറവിലാണ് വിൽക്കുന്നത്.