പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Thursday, September 12, 2024 10:18 PM IST
പു​ന​ലൂ​ര്‍ : കോ​ള​ജി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പു​ന​ലൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡി​ല്‍ ഈ​ട്ടി​വി​ള വീ​ട്ടി​ല്‍ ഷാ​ജി-​സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഓ​യൂ​ര്‍ റോ​ഡു​വി​ള ന​ജീം മ​ന്‍​സി​ലി​ല്‍ നൗ​ഫ​ലി(19)​നെ ഗു​രു​ത​ര​നി​ല​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി​യി​ലെ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.


ഇ​ന്ന​ലെ ഒ​മ്പ​ത​ര​യോ​ടെ പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ നെ​ല്ലി​പ്പ​ള്ളി​യി​ലെ ജ​ല​അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​രെ​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ചു.