കൊല്ലം: വയനാട് ദുരിതബാധിതര്‍ക്ക് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000 രൂപയും നല്കി.
ധനസഹായത്തിന് 90 പേരെ അര്‍ഹരായി. ആദ്യഘട്ടത്തില്‍ 15,35,000 രൂപ വിതരണം ചെയ്തു. വയനാട് ഹോട്ടല്‍ ഹരിതഗിരിയില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്മാന് വി. ശശികുമാര്‍, സെക്രട്ടറി കെ. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.