കു​ന്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ നാ​ളെ​ മു​ത​ൽ
Friday, September 20, 2024 5:55 AM IST
കു​ന്പ​ളം: വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​കൊ​ല്ലം ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി ആ​ശീ​ർ​വാ​ദം. 5.30 ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും. തി​രു​നാ​ൾ സ​മാ​രം​ഭ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും.

22 മു​ത​ൽ 28 വ​രെ രാ​വി​ലെ ആ​റി​നും 11 നും ​വൈ​കു​ന്നേ​രം നാ​ലി​നും ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​വി എ​ന്നി​വ ന​ട​ക്കും. 23 മു​ത​ൽ 27 വ​രെ ക​പ്പൂ​ച്ചി​ൻ മി​ഷ​ൻ ധ്യാ​നം ന​ട​ക്കും. മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ നേ​ർ​ച്ച ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ നി​ത്യാ​രാ​ധ​ന മ​രി​യ​ൻ ഗാ​ല​റി​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ മ​ധ്യാ​ഹ്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നു ഒ​രു​ക്കി​യി​ട്ടു​ണ്ട്.28 ന് ​വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വേ​സ്പ​ര​ക്കു​ശേ​ഷം ഭ​ക്തി നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ 29 ന് ​തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ലും, സ്നേ​ഹ​വി​രു​ന്നി​ലും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.


ഭ​ക്ത ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യാ​ർ​ഥം 28,29 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ,കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ണ്ട​റ-​മു​ക്ക​ട ജം​ഗ്ഷ​നി​ൽ നി​ന്ന് കു​ന്പ​ള​ത്തേ​ക്ക് ലോ​ക്ക​ൽ ട്രി​പ്പു​ക​ൾ ന​ട​ത്തും.