സെപ്റ്റ് ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
1458305
Wednesday, October 2, 2024 6:11 AM IST
പന്മന: കുട്ടികളിൽ നിന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് ദീർഘകാല പരിശീലനം നൽകാനുള്ള സെപ്റ്റ് ഫുട്ബോൾ പരിശീലന പദ്ധതിയിലെ രണ്ട് വ്യത്യസ്ത പ്രായപരിധിയിലുള്ള ബാച്ചുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു.
ഇതിനായുള്ള സെലക്ഷൻട്രയൽസ് 13ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പന്മന മനയിൽ എസ്ബി വി ജിഎച്ച്എസ് ഗ്രൗണ്ടിൽ നടക്കും. 2012 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്കും, 2016 ജനുവരിഒന്നിന് ശേഷം ജനിച്ച കുട്ടികൾക്കും സെലക്ഷനിൽ പങ്കെടുക്കാം. സംസ്ഥാന സ്പോർട്സ് യുവജനകാര്യ ഡയറക്ട്രേറ്റ് സംസ്ഥാനത്തെ സ്കൂൾ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ കിക്കോഫ് പദ്ധതിയുടെ നോഡൽ ഏജൻസിയായ സ്പോർട്സ് എഡ്യൂക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിന്റെ ചവറയിലെ സെന്ററിലേക്കാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകൃത ക്ലബായ മനയിൽ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം. ജനന സർട്ടിഫിക്കറ്റ് സഹിതം പന്മന മനയിൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ എത്തിച്ചേരണം. വിവരങ്ങൾക്ക് 8921242746,8129767878 9633304764കെ. സേതുമാധവൻ, കോ-ഓർഡിനേറ്റർ, ചവറ സെന്റർ .
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം: ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ സൗത്ത് റീജിയണില്‍ ഉള്‍പ്പെട്ട വിവിധ ഫാമുകള്‍, ഹാച്ചറികള്‍ എന്നിവിടങ്ങളിലേക്ക് സ്കില്‍ഡ് ലേബറര്‍മാരെ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത: ഐടിഐ. ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് . പ്രായപരിധി : 25-45. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എട്ടിന് രാവിലെ 10.30 ന് അഡാക്ക് റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9895159912.