ഇവാഞ്ചലിക്കൽ ഡയോസിഷൻ കേന്ദ്രത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് 12ന്
1459975
Wednesday, October 9, 2024 7:50 AM IST
വാളകം: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കൊട്ടാരക്കര -കുണ്ടറ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 12ന് ഉച്ചക്ക് ഒന്നുമുതൽ വാളകം പാലസ് മൗണ്ടിലുള്ള ഇവാൻജലിക്കൽ സഭ ഡയോസിഷൻ കേന്ദ്രത്തിൽ നടക്കും. അസ്ഥിരോഗ വിഭാഗം, ലാറിംഗോളജി, നേത്രരോഗ ചികിൽസാ വിഭാഗം, ശിശുരോഗ ചികിത്സാ വിഭാഗം,ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
വികാരി ജനറൽ വെരി. റവ.സി. കെ.ജേക്കബ് ഉദ്ഘാടനം ചെയ്യും.സെന്റർ പ്രസിഡന്റ് റവ.പ്രകാശ് മാത്യു അധ്യക്ഷത വഹിക്കും. ഡോ.അലക്സ് എബ്രഹാം, ഡോ.ജോബിൻ ജോൺ മോൻസി , ഡോ.മഞ്ജു ഇ. ഐസക്, ഡോ.അനിത ചെറിയാൻ, ഡോ.ജെസ്വിൻ മേരി ജെയിംസ്, ഡോ.ഷേബ തോമസ് എന്നിവർ ആരോഗ്യ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകും. വിവരങ്ങൾക്ക് 8590667910, 9744655738 .