കേരളാ കോൺഗ്രസ് -എം ജന്മദിനം ആഘോഷിച്ചു
1460786
Saturday, October 12, 2024 5:50 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് -എം അറുപതാമത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാക്കളായ എം.പി. ഫിലിപ്പ് ,കെ.എം. വർഗീസ്, കെ.ജെ. തോമസുകുട്ടി , പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന പരേതനായ വി.സി. തോമസിന്റെ പത്നി എന്നിവരെ ജന്മദിന ആഘോഷ ഭാഗമായി പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ. രഞ്ജിത്ത് തോമസ്, അഞ്ചൽബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മൻ, കുളത്തൂപ്പുഴ ഷാജഹാൻ, ആനി ടോം , ആലീസ് ബോബൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം: കേരളാ കോൺഗ്രസ് -എം അറുപതാം ജന്മദിനം ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ കേക്ക് മുറിച്ച് ജന്മദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജെ. രാധാകൃഷ്ണ കുറുപ്പ് അധ്യക്ഷനായിരിന്നു. ജില്ലാ ജനറൽ സെക്രട്ടറി ഇഞ്ചക്കാട് രാജൻ ജന്മദിന സന്ദേശം നൽകി.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ആർ. രവീന്ദ്രൻ പിള്ളയെ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസ് ആദരിച്ചു.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. സജീർ, പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജാ ബീഗം, അഭിലാഷ് പതാരം, ഷെരീഫ് ഷാ, ആർ. രജീഷ്, രാജൻ പനിമൂട്, എസ്. കൃഷ്ണകുമാർ, സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളത്തിന് ശേഷം 60 ദീപം തെളിച്ച് പായസ വിതരണത്തോടെ സമാപിച്ചു.