ബസ് സർവീസുകൾ പുനസ്ഥാപിക്കും: മന്ത്രി കെ.ബി. ഗണേഷ് കുമാർ
1460943
Monday, October 14, 2024 5:34 AM IST
കുണ്ടറ: കുണ്ടറ മണ്ഡലത്തിൽ കോവിഡ് കാലത്ത് നിർത്തിവച്ച കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സർവീസുകളെല്ലാം ഉടൻതന്നെ പുനഃസ്ഥാപിക്കും. മറ്റു സർവീസുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിയതോടെ രോഗികളടക്കം ബുദ്ധിമുട്ടുന്നതായി പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ പറഞ്ഞു.