‘പ്രാദേശിക വികസനം ഇടത് സർക്കാർ തകർക്കുന്നു’
1461126
Tuesday, October 15, 2024 12:58 AM IST
പാരിപ്പള്ളി: ഗ്രാമപ്രദേശത്ത് വികസനത്തിനായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് നൽകാതെയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കരാറുകാർക്ക് ഫണ്ട് കൊടുക്കാതെയും ഗ്രാമ പ്രദേശങ്ങളുടെ വികസനം ഇടത് സർക്കാർ തകർക്കുന്നതായി ഡിസിസി ജനറൽ സെക്രട്ടറി എ. ഷുഹൈബ് ആരോപിച്ചു. കിഴക്കനേല വാർഡ് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ജനറൽ സെക്രട്ടറി സിംഗ് കിഴക്കനേല അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ്, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വാർഡ് മെമ്പർ റീന മംഗലത്തിന് ആദരവ് നൽകി. മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ മണലുവിള, ജനറൽ സെക്രട്ടറി റഹീം നെട്ടയം, മണ്ഡലം വൈസ് പ്രസിഡന്റ് റീന മംഗലത്ത്, ജനറൽ സെക്രട്ടറി എസ്.എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു.
വാർഡ് കമ്മിറ്റി ഭാരവാഹികളായി എൽ. ആനന്ദൻ -പ്രസിഡന്റ് വിനിത, കവിത, ജീജ രാമചന്ദ്രൻ -വൈസ് പ്രസിഡന്റുമാർ, ഉണ്ണികൃഷ്ണപിള്ള, എസ്. അനീഷ്, അമ്മിണി, എസ്. രഞ്ജൻ, വി. രമണൻ, ഉണ്ണി അണ്ടാംക്കോണം, രാമചന്ദ്രൻ ചാന്നാംപൊയ്ക -ജനറൽ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.