അമ്പതേക്കർ ഫെസ്റ്റ് 2024 ന് വർണാഭമായ സമാപനം
1461129
Tuesday, October 15, 2024 12:58 AM IST
കുളത്തൂപ്പുഴ: പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന അമ്പതേക്കർ ഫെസ്റ്റ് 2024 ന് വർണാഭമായ സമാപനം. സാംസ്കാരിക സമ്മേളനം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീനാ ഷാജഹാൻ, ജനപ്രതികളായ സാബു ഏബ്രഹാം, പി. ജയകൃഷ്ണൻ, എസ്. അജിത, ക്ലബ് സെക്രട്ടറി ശ്രീജിത്ത്, പ്രസിഡന്റ് മഞ്ജു, ഷിബു എന്നിവർ പ്രസംഗിച്ചു. സഹോദരിക്ക് കരൾ പകുത്തു നൽകി മാതൃകയായ മഹേഷ്, വോളിബോൾ പരിശീലകൻ കെ. നിസാർ നിലാവ് എന്നിവരേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദരിച്ചു. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.