മഹിളാ കോൺഗ്രസ് കൊട്ടാരക്കരയിൽ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു
1461134
Tuesday, October 15, 2024 12:58 AM IST
കൊട്ടാരക്കര: തദ്ദേശ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ മഹിളാ കോൺഗ്രസിനെ ശക്തിപ്പെടുത്താനായി മഹിളാ കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സാഹസ് ക്യാമ്പ് നടത്തി. കൊട്ടാരക്കര ചന്തമുക്ക് നാഥൻ പ്ലാസയിൽ നടന്ന ക്യാമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ജലജ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു. വാഹിത സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ. രശ്മി, ലാലി ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് നെല്ലിക്കുന്നം സുലോചന, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷീബ, ശോഭ പ്രശാന്ത്, രേഖ ഉല്ലാസ്, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ലക്ഷ്മി അജിത്, ഷിനു ജോസ്, ശ്രീലക്ഷ്മി, ശാലിനി, വൈസ് പ്രസിഡന്റുമാരായ ഉമാ കൃഷ്ണൻ, സൂസൻ അച്ചൻകുഞ്ഞ്, സുമലത, പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, ഇഞ്ചക്കാട് നന്ദകുമാർ, യുഡിഎഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര തുടങ്ങിയവർ പങ്കെടുത്തു. സി.വി. വിജയകുമാർ, എബി പാപ്പച്ചൻ, ജയലക്ഷ്മി ദത്തൻ എന്നിവർ ക്ലാസുകൾ നയിച്ചു.