നടക്കാൻ കഴിയാത്തവർക്ക് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കൈത്താങ്ങ്
1461423
Wednesday, October 16, 2024 5:15 AM IST
കുളത്തൂപ്പുഴ: പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എഴുന്നേറ്റ് നടക്കാത്തവർക്കായി സ്വരൂപിച്ച സഞ്ചരിക്കുന്ന ചക്ര കസേരകൾ വിതരണം ചെയ്തു.
കുളത്തൂപ്പുഴ ചന്ദനക്കാവ് ബിഎംജി ഹൈസ്കൂൾ, കല്ലുവെട്ടാൻകുഴി ഗവ. ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലെ 1983 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളാണ് ചക്ര കസേരകൾ വിതരണം നടത്തിയത്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന വ്യക്തികൾക്കായി വൈദ്യസഹായം, ധനസഹായം എന്നിവ ലഭ്യമാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കുളത്തൂപ്പുഴ ചന്ദനക്കാവ് ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സാബു ഏബ്രഹാം, അനിൽ സാരഥി, ആർ. മിനി, ഐസക് ഏഴംകുളം, ജയചന്ദ്രൻ, പുഷ്പലത, ഏലിയാമ്മ, മിനിമാമൻ, സൈറ, ജെസി തോമസ് തുടങ്ങിയവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.