കൊട്ടാരക്കര ഉപജില്ലാ സ്കൂൾ ശാസ്ത്രമേള തുടങ്ങി
1461444
Wednesday, October 16, 2024 5:30 AM IST
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിൽ കൊട്ടാരക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. മേലില പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
കൊട്ടാരക്കര നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, കൊട്ടാരക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ, മേലില പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എബി ഷാജി, മേലില പഞ്ചായത്ത് മെമ്പർ എബി അലക്സാണ്ടർ,
ബിജി ഷാജി, സെന്റ് മേരീസ് സ്കൂൾ ബർസാർ ഫാ. ഗീവർഗീസ് ഏഴിയത്ത്, പ്രിൻസിപ്പൽ ടി.ടി. ജോമി, സ്കൂൾ ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പിടിഎ പ്രസിഡന്റ് ജോർജ് ജേക്കബ്, എസ്. അലക്സാണ്ടർ, ആർ. സുരേഷ് കുമാർ, എസ്.എസ്. അഭിലാഷ്, ബെന്നി പോൾ, കോശി കെ. ബാബു, ഫാ.വിൽസൺ ചരുവിളയിൽ, ഫാ. ജോർജ് ഭട്ടശേരിൽ, ഫാ. ബനഡിക്ട് കൂടത്തുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.