റഷ്യൻ കൂലിപ്പട്ടാളത്തിൽ ആളെ ചേർത്ത കേസ്: മൂന്നു പേർ അറസ്റ്റിൽ
1511697
Thursday, February 6, 2025 5:52 AM IST
കൊല്ലം: മനുഷ്യക്കടത്ത് കേസില്‍ മൂന്നുപേര്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ തയ്യൂര്‍ പാടത്തില്‍ ഹൗസില്‍ സിബി ഔസേപ്പ്, തൃശൂര്‍ പാലിശേരി ചക്കാലയ്ക്കല്‍ വീട്ടില്‍ സുമേഷ് ആന്റണി, എറണാകുളം, മേക്കാട് മാഞ്ഞാലിവീട്ടില്‍ സന്ദീപ് തോമസ് എന്നിവരാണ് അറസ്റ്റിലായത്.
പള്ളിമണ്‍ മീയണ്ണൂര്‍ കണ്ണങ്കര പുത്തന്‍വീട്ടില്‍ സാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. റഷ്യയില്‍ ഇലക്ട്രിക്കല്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ചശേഷം കൂലി പട്ടാളത്തില്‍ ചേര്‍ക്കുകയായിരുന്നു ഇവര്‍.
ഇവിടെ നിന്നു രക്ഷപ്പെട്ട് എംബസി വഴി നാട്ടിലെത്തിയ ശേഷമാണ് സിബി കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തൃശൂരില്‍ മറ്റൊരു മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായി ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഇന്നലെ കണ്ണനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.