കൊ​ല്ലം : കേ​ര​ള സ്മാ​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​ഗ്രി ബി​സി​ന​സ് ക​ണ്‍​സോ​ര്‍​ഷ്യം, ‘ആ​ത്മ’ എ​ന്നി​വ മു​ഖേ​ന സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ സ​ഹാ​യ​ത്തോ​ടെ ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മേ​ഖ​ല​യി​ല്‍ ന​വീ​ന പ്രോ​ജ​ക്ടു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് കാ​ര്‍​ഷി​ക വി​ക​സ​ന-​ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ല്‍​കും.

ഫാം ​പ്ലാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്കു​ക​ളി​ല്‍ രൂ​പീ​ക​രി​ച്ച ക​ര്‍​ഷ​ക ഉ​ല്‍​പ്പാ​ദ​ക സം​ഘ​ങ്ങ​ള്‍ (ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഒ​രു വ​ര്‍​ഷം തി​ക​ഞ്ഞ​വ) ജി​ല്ല​ക​ളി​ല്‍ വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​തു​മാ​യ ക​ര്‍​ഷ​ക ഉ​ല്‍​പാ​ദ​ക ക​മ്പ​നി​ക​ള്‍ (ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മൂ​ന്ന് വ​ര്‍​ഷം തി​ക​ഞ്ഞ​വ) എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കാം.

പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പൂ​ക്ക​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍, ക​ശു​മാ​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ലാ​ േ​ ന്‍റഷ​ന്‍ വി​ള​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍, കൂ​ണ്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ വി​ള​വെ​ടു​പ്പാ​ന​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കും മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ള്‍, പാ​ക്ക് ഹൗ​സു​ക​ള്‍,

സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍, മ​റ്റ് ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് പ്രോ​ജ​ക്ട് അ​ധി​ഷ്ഠി​ത സ​ഹാ​യ​മാ​യാ​ണ് ആ​നു​കൂ​ല്യം ന​ല്‍​കു​ക. നി​ബ​ന്ധ​ന​യോ​ടെ പ്രോ​ജ​ക്ട് ചെ​ല​വി​ െ ന്‍റ 80 ശ​ത​മാ​നം സ​ഹാ​യ​മാ​യി അ​നു​വ​ദി​ക്കും. അ​പേ​ക്ഷ 31ന​കം ന​ല്‍​ക​ണം. ഫോ​ണ്‍: 0474-2792080.