ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഉത്സവം
1534795
Thursday, March 20, 2025 6:38 AM IST
കല്ലുവാതുക്കൽ. തിരു- ഊഴയ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരം,ഉത്രം ഉത്സവംരണ്ടിന് തുടങ്ങി 11 ന് സമാപിക്കും. ക്ഷേത്ര ആചാരചടങ്ങുകൾക്ക് പുറമെ നാടകം, ഗാനമേള, നൃത്തശിൽപ്പങ്ങൾ, ലൈറ്റ് ഷോ ഉൾപ്പെടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഉത്സവ നോട്ടീസ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. എസ്. സന്തോഷ്കുമാർ ഉത്സവജനറൽ കൺവീനർ ജി. അഭിലാഷിന് നൽകി പ്രകാശനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമകുറുപ്പ്, ക്ഷേത്ര സെക്രട്ടറി സേതുലാൽ,ഖജാൻജി എസ്. ആർ . മുരളീധരകുറുപ്പ്, വൈസ് പ്രസിഡന്റ് പുഷ്പ്പചന്ദ്രൻ ഉണ്ണിത്താൻ ,മുൻ ജനറൽ കൺവീനർ കല്ലുവാതുക്കൽഅജയകുമാർ ക്ഷേത്രഭരണസമിതികൗൺസിൽഅംഗങ്ങൾഎന്നിവർചടങ്ങിൽ പങ്കെടുത്തു.