കമുകുംചേരി സ്കൂൾ വാർഷികാഘോഷം നടത്തി
1534798
Thursday, March 20, 2025 6:40 AM IST
പത്തനാപുരം : കമുകുംചേരി ഗവ. ന്യൂ എൽപിഎസിന്റെ എഴുപത്തി ഏഴാമത് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പിറവന്തൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കുട്ടികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ .ഗീതാമണി അനുമോദിച്ചു .
ഉപജില്ലാ ക്വിസ് മത്സര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീർ ട്രോഫികൾ വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ പാചക തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റും മൊമെനന്റോകളും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പ്രകാശ് വിതരണം ചെയ്തു.
എൽ എസ് എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് എ .നജീബ് ഖാൻ വിതരണംചെയ്തു.പ്രധാനാധ്യാപകൻ ആർ .ഉല്ലാസ്, വാർഡ് അംഗം വി .ഹരികുമാർ, എ .ഗീത, ബിന്ദു, പ്രിജിലാൽ ,പ്രീതി അനിൽ, ഭവ്യാരാഹുൽ, മിഥില , രശ്മി അനിൽ എന്നിവർ പ്രസംഗിച്ചു. വയലിൻ, സംഗീതം, ചെണ്ട ക്ലാസുകളിലെ പരിശീലകരെ ആദരിച്ചു.