ഫിനാൻസുകാരുടെ ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ
1534856
Thursday, March 20, 2025 10:23 PM IST
കൊല്ലം: മൈക്രോഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് കുന്നത്തൂരിൽ ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. ഏഴാംമൈൽ ജിഷ്ണു ഭവനിൽ ദിലീപാണ് (58) മരിച്ചത്. കൂലിപ്പണി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
കടബാധ്യതയും രോഗവും മൂലം ഏറെ നാളായി ദിലീപ് മനോവിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടയിലാണ് തവണ മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൈക്രോഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ:ശ്രീജ. മക്കൾ: ജിഷ്ണുജിത്ത്, ശ്രീജിത്ത്,ശ്രുതി. മരുമക്കൾ:ശരത്ത്, ശ്രീലക്ഷ്മി.