രൂപത പ്രോലൈഫ് ദിനാഘോഷം 23ന്
1535115
Friday, March 21, 2025 5:47 AM IST
കൊല്ലം : അന്തർദേശീയ പ്രോലൈഫ് ദിനത്തിന്റെ ഭാഗമായിമായിട്ടുള്ള കൊല്ലം രൂപതയിലെ ആഘോഷം സെയിന്റ് അലോഷ്യസ് സ്കൂളിന് എതിർവശമുള്ള ഫാത്തിമ ഷ്റയിനിൽ 23ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം ആറുവരെ നടക്കും. പ്രാർഥനയും ക്ലാസുകളും ദിവ്യബലിയുമായി നടക്കുന്ന ആഘോഷ സമാപനം കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
പ്രോലൈഫ് രൂപത കോർഡിനേറ്റർ ജോർജ്.എഫ്.സേവ്യർ വലിയവീട് അധ്യക്ഷത വഹിക്കും. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഷാജൻ വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തും.
ഫാ. സേവ്യർ ലാസർ, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, ലാർജ് ഫാമിലി കോർഡിനേറ്റർമാരായ അഗസ്റ്റിൻ മുക്കാട്, ജാക്വിലിൻ അഗസ്റ്റിൻ, കെസിബി സി വിമൻസ് കമ്മീഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, കെസി ബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ സെക്രട്ടറി എ.ജെ.ഡിക്രൂസ് എന്നിവർ പ്രസംഗിക്കും.
പ്രോലൈഫ് ദിനാഘോഷത്തിൽ കൊല്ലം രൂപതയിലെ വലിയ കുടുംബങ്ങളെ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി ആദരിക്കും.