ഐഎൻടിയുസി ബോർഡുകൾ നശിപ്പിച്ചു ; പ്രതിഷേധ പ്രകടനം നടത്തി
1535117
Friday, March 21, 2025 5:59 AM IST
ചാത്തന്നൂർ : ഐഎൻടിയുസി സ്ഥാപിച്ചിരുന്നബോർഡുകൾ നശിപ്പിച്ചതിനെതിരെ ഐഎൻടിയുസി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നെടുങ്ങോലം ആറ്റുകടവിൽ ഐഎൻടിയുസി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ചത്.
യോഗം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. ചിറക്കര മണ്ഡലം പ്രസിഡന്റ് ഉളിയനാട് ജയൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ചിറക്കര മണ്ഡലംപ്രസിഡന്റ് ബൈജുലാൽ, പരവൂർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഐഎൻടിയുസി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, രഞ്ജിത്ത്, രവീന്ദ്രൻ, രാധാകൃഷ്ണപിള്ള, കിരൺ ചിറക്കര സുഭാഷ് ചിറക്കര എന്നിവർ പ്രസംഗിച്ചു.