പക്ഷികൾക്ക് ദാഹജലം; തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി
1535124
Friday, March 21, 2025 5:59 AM IST
കൊല്ലം : വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടിയുള്ള തണ്ണീർകുടം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. രാജ്യാന്തര കുരുവി ദിന ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങിയത്.
സംസ്ഥാനത്തുടനീളം 5000 മൺപാത്രങ്ങൾ പക്ഷികൾക്ക് വെള്ളം കുടിക്കാനായി സ്ഥാപിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനായിരുന്നു. സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കൺവീനർ അനിൽ കിഴക്കടത്ത്,
പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡന്റ് ജി. മഞ്ജുക്കുട്ടൻ, ചാച്ചാജി പബ്ലിക് സ്കൂൾ ഡയറക്ടർ ആർ.സനജൻ, സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ,ഭാരവാഹികളായ ഉനൈസ്,അലൻ .എസ്. പൂമുറ്റം, എ. യൂനുസ്, സുമ എന്നിവർ നേതൃത്വം നൽകി.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഇടക്കുളങ്ങരയിലെ മത്സര പരീക്ഷ പരിശീലന കേന്ദ്രത്തിലും കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു.