കൊല്ലം ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണം
1535125
Friday, March 21, 2025 5:59 AM IST
കൊട്ടാരക്കര : കൊല്ലം - ചെങ്കോട്ട റയിൽപാതയിൽ അവശ്യമായ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച നിവേദനം കൊല്ലം ചെങ്കോട്ട റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ദക്ഷിണ റയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ ടി .ഹരികൃഷ്ണന് നിവേദനം നൽകി. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്അഡ്വ.എൻ. ചന്ദ്രമോഹൻ, സെക്രട്ടറി ദിപു രവി, രക്ഷാധികാരി എൻ.ബി.രാജഗോപാൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
പൂർണമായി വൈദ്യുതീ കരിച്ച പാതയിൽ രാവിലെയും വൈകുന്നേരവും കൊല്ലം - ചെങ്കോട്ട മെമു സർവീസുകൾ , പകൽ സമയത്തെ യാത്രാക്ലേശം പരിഹരിക്കൽ, ചെങ്കോട്ട - വഴി പഴനിയിലേക്കും ബംഗ്ലൂർ, മംഗലാപുരം ഭാഗങ്ങളിലേക്കും പുതിയ എക്സ്പ്രസ് ട്രയിനുകൾ, മയിലാടുംതുറെ - ചെങ്കോട്ട എക്സ്പ്രസ് കൊല്ലം വരെ ദീർഘിപ്പിക്കൽ ,
താംബരം-കൊച്ചുവേളി എക്സ്പ്രസ് സ്ഥിരം സർവീസാക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ നിവേദനം കേന്ദ്രറെയിൽവേ മന്ത്രാലയം മുമ്പാകെ സമർപ്പിച്ച് ആയത് അടിയന്തിരമായി നടപ്പി ലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഹരികൃഷ്ണൻ ഉറപ്പുനൽകി.