സിഐടിയു പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1535432
Saturday, March 22, 2025 6:36 AM IST
കൊട്ടാരക്കര : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആശാ പ്രവർത്തകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊട്ടാരക്കര ഏരിയ കമ്മിറ്റി കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി.മുകേഷ് ഉദ്ഘാടനം ചെയ്തു. ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ പ്രസിഡന്റ് ബീനാ ഉദയൻ അധ്യക്ഷയായി.