കോട്ടവാസലിൽ മതിയായ രേഖകള്‍ ഇല്ലാത്ത ഏഴേകാല്‍ ലക്ഷം രൂപ പിടികൂടി
1535434
Saturday, March 22, 2025 6:45 AM IST
ആര്യങ്കാവ് : രേഖകളില്ലാതെ കേരള, തമിഴനാട് അതിര്‍ത്തിവഴി എത്തിച്ച 7.27 ലക്ഷം രൂപ അധികൃതര്‍ പിടികൂടി. എക്സൈസ്, തെൻമല പോലീസ്, കെ9 ഡോഗ് സ്ക്വോഡ്, റൂറൽ ഡാൻസാഫ് എന്നിവര്‍ സംയുക്തമായി കോട്ടവാസലിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കൊണ്ടുവന്ന തുക പിടികൂടിയത്.
കാറില്‍ ഉണ്ടായിരുന്ന അടൂര്‍ സ്വദേശികളായ അഭിലാഷ്, സുജിത്ത് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും തുകയുടെ മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ പണം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇത് കോടതി കൈമാറുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാർ, ഇൻസ്പെക്ടർ രജിത്ത്, പി.ഒ.ബിനു, സിഇഒ ജ്യോതിഷ്, തെൻമല പോലീസ് എസ്എച്ച്ഒ പുഷ്പകുമാർ , എസ്ഐ സുരേഷ് പണിക്കർ, ഡാൻസാഫ് എസ്ഐ ബാലാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
അതിര്‍ത്തിവഴിയുള്ള ലഹരി കടത്തു കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് കേരള തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ അധികൃതര്‍ സംയുക്ത പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.