ദാരിദ്ര ലഘൂകരണം ലക്ഷ്യംവച്ച് നീണ്ടകര പഞ്ചായത്ത് ബജറ്റ്
1535437
Saturday, March 22, 2025 6:45 AM IST
ചവറ : നീണ്ടകര പഞ്ചായത്തിൽ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 22.91 കോടി വരവും 22.63 കോടി ചെലവും 28.49 ലക്ഷം മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷേർളി ഹെൻട്രി അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനായി. ദാരിദ്രനിർമാർജന പ്രവർത്തനങ്ങൾക്ക് 4.821 കോടിയും, പുതിയ പഞ്ചായത്ത് ഓഫീസ് നിർമാണത്തിന് രണ്ട് കോടി രൂപയും വകയിരുത്തി.
മാലിന്യ നിർമാർജനത്തിന് ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കുടിവെള്ളം, ഫിഷറീസ്, വിദ്യാഭ്യാസം,ആംഗൻവാടി, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, വനിതാ വികസനം, വയോജനക്ഷേമം, പട്ടികജാതി വികസനം,ഊർജം, പൊതുമരാമത്ത് മുതലായ മേഖലകൾക്ക് മതിയായ തുക വകയിരുത്തിയിട്ടുണ്ട്.
സമസ്ത മേഖലകളിലെയും സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു.