അലയമണ്‍ ശ്രീ ആലപ്പന് ക്ഷേത്രത്തിൽ പൊങ്കാലയര്‍പ്പിച്ച് ഭക്തർ
1535439
Saturday, March 22, 2025 6:45 AM IST
അഞ്ചല്‍ : അലയമണ്‍ ശ്രീ ആലപ്പന് ക്ഷേത്രത്തിലെ ഉത്രം തിരുന്നാള്‍ മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൊങ്കാല സമര്‍പ്പണം ഇന്നലെ നടന്നു. രാവിലെ ക്ഷേത്രം മേല്‍ശാന്തി എം.ഗണേഷ്കുമാര് പണ്ഡാര അടുപ്പില്‍ അഗ്നി പകര്‍ന്നതോടെയാണ് ഈവര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.
നൂറുകണക്കിനുപേര്‍ ക്ഷേത്രത്തിലെ ഭദ്രാദേവിക്ക് മുമ്പാകെ പൊങ്കാല സമര്‍പ്പിച്ചു. എട്ടോടെ പൊങ്കാല നിവേദ്യം നടന്നു. 24 നാണ് എഴുന്നള്ളത്ത് ഘോഷയാത്രയും ഗജമേളയും നടക്കുക.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്, വാദ്യമേളങ്ങള്‍, ഫ്ലോട്ടുകള്‍, കലാരൂപങ്ങള്‍, മുത്തുക്കുട, താലപ്പൊലി എന്നിവ അകമ്പടി സേവിക്കുന്ന ഘോഷയാത്ര പൂത്തയം, കടവറം കണ്ണങ്കോട് വഴി തിരിച്ച് മൂക്കട, ആര്‍ഒ ജംഗ്ഷന്, മാര്‍ക്കറ്റ് ജംഗ്ഷന് എന്നിവിടങ്ങളില്‍ എത്തി ക്ഷേത്രമഠത്തിലെ പൂജകള്‍ക്ക് ശേഷം തിരികെ ക്ഷേത്രത്തില്‍ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.