ഉപകരണങ്ങളുടെ വിതരണോദ്ഘാടനം
1535711
Sunday, March 23, 2025 6:25 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി നിർവഹിച്ചു ഭിന്നശേഷിക്കാർക്ക് സംഘടിപ്പിച്ച ഗ്രാമസഭയിലെ നിർദേശങ്ങൾ പരിഗണിച്ച് ഓരോരുത്തർക്കും പ്രത്യേകമായ പദ്ധതി തയാറാക്കിയാണ് ഉപകരണങ്ങൾ വാങ്ങി നൽകിയത്.
വീൽചെയർ ,ചലനോ ഉപകരണങ്ങൾ ,കിടക്ക, പ്രത്യേകതരം ചെരുപ്പ്, ഫിസിയോതെറാപ്പിക്ക് ആവശ്യമായ ഉപകരണങ്ങൾ, എന്നിവയാണ് വിതരണം ചെയ്തത് സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് തുഷാര, ശോഭന , കെ.ഷീജാ റാഫി, ഷീലാ സത്യൻ, സെറീന ഷാനു ,അജിത, സാബു എബ്രഹാം, ഐസിഡിഎസ് സൂപ്പർവൈസർ അമ്പിളി,പഞ്ചായത്ത് സെക്രട്ടറി ഷിഫിലുദീൻ എന്നിവർ പ്രസംഗിച്ചു.