സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
1535713
Sunday, March 23, 2025 6:33 AM IST
പുനലൂർ : വൈഎംസിഎ പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ വിശാല എക്യൂമെനിസം ലക്ഷ്യമാക്കി നടപ്പാക്കുന്ന ഇടയ ശബ്ദം ശ്രവിക്കാം പദ്ധതിയുടെ ഭാഗമായി പുനലൂർ ഗ്രിഗോറിയൻ അരമനയിൽ സ്നേഹ കൂട്ടായ്മ നടന്നു.
ഓർത്തഡോക്സ് സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറോസ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി, ഫാ.അലക്സ് മാത്യു,
ജനറൽ കൺവീനർ ഷിബു.കെ.ജോർജ്,മുൻ വൈസ് ചെയർമാൻ മാത്യു വർഗീസ് ,കരവാളൂർ വൈഎംസിഎ പ്രസിഡന്റ് സി.പി. ശാമുവേൽ , പി.ഒ.ജോൺ, സാനു ജോർജ്, ഡോ.പി.സൂസികുട്ടി,എൽ.സജി എന്നിവർ പ്രസംഗിച്ചു.