കവി മനുഷ്യപക്ഷത്തു നിൽക്കണം : കെ. ജയകുമാർ
1535720
Sunday, March 23, 2025 6:33 AM IST
കൊട്ടാരക്കര: മനുഷ്യപക്ഷത്തു മാത്രമേ കവികൾക്കു നിൽക്കാൻ കഴിയൂ എന്നും മാനിഷാദയാണ് കവിയുടെ രാഷ്്ട്രീയമെന്നും കേന്ദ്ര സാഹിത്യ പുരസ്കാര ജേതാവും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാർ.
കലയപുരം ആശ്രയയിൽ നടത്തിയ പൗര സ്വീകരണത്തിൽ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസാഹിത്യ പുരസ്കാരം മലയാള ഭാഷയ്ക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ കെ. ഉണ്ണികൃഷ്ണ മേനോന് അധ്യക്ഷതവഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി ഉപഹാര സമർപ്പണം നടത്തി. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, വിശാലാനന്ദ സ്വാമികൾ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു, കലയപുരം ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രഞ്ജിത്ത് കുമാർ, എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.