പെൻഷൻ പ്രായവർധനവിനായി സർക്കാർ പിൻവാതിൽ ശ്രമം നടത്തുന്നുവെന്ന്
1546281
Monday, April 28, 2025 6:25 AM IST
കൊല്ലം: പെൻഷൻ പ്രായവർധനവിനായി പിണറായി സർക്കാർ പിൻവാതിൽ ശ്രമം നടത്തുന്നുവെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പുതിയ നിയമനങ്ങൾ നടത്താതെയും പെൻഷൻ പറ്റിയവരെ കരാർ പുനർനിയമനം നടത്തി പെൻഷൻ പ്രായവർധനവ് പിൻവാതിൽവഴി നടപ്പിലാക്കുകയാണ് സർക്കാർ.
ആർവൈഎഫ് കൊല്ലം ജില്ലാ കൺവൻഷൻ കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളിൽ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫെബി സ്റ്റാലിൻ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി എ.സുഭാഷ്,എ.എ.അസീസ്, ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ടി.സി.വിജയൻ, ഇടവനശേരി സുരേന്ദ്രൻ,
പുലത്തറ നൗഷാദ്, എം. ദീപാ മണി, പ്രദീപ് കണ്ണനല്ലൂർ, പ്ലാക്കാട് ടിങ്കു, ഷമീനാ ഷംസുദ്ധീൻ, ആർ. വൈശാഖ്, എസ്.ഷാനവാസ്, രഞ്ജിത്ത് ദാസ്, നവീൻ നീണ്ടകര, സജീവ് ദാമോദരൻ, ബ്രിജേഷ് നാഥ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി എഫ് സ്റ്റാലിൻ (പ്രസിഡന്റ്), സുഭാഷ് എസ്. കല്ലട(സെക്രട്ടറി) ബ്രിജേഷ് നാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.