അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ ദാ​രി​ദ്ര്യം വി​ല്‍​ക്കു​ന്ന​വരാണ് കോൺഗ്രസുകാർ: രാ​ജ്‌​നാ​ഥ് സി​ങ്
Saturday, April 13, 2019 11:27 PM IST
കൊ​ല്ലം: അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ ദാ​രി​ദ്ര്യം വി​ല്‍​ക്കു​ന്ന​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ര്‍ എ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്. കൊ​ല്ല​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​വി. സാ​ബു​വി​ന്‍റെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ഹ്രു​വി​ന്‍റെ കാ​ല​ത്തും ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നെ ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.
ഇ​ന്ദി​ര​യു​ടെ കാ​ല​ത്ത് ഗ​രീ​ബി ഹ​ഠാ​വോ എ​ന്ന് വി​ളി​ച്ചു. രാ​ജീ​വ്ഗാ​ന്ധി​യും ഇ​തേ മു​ദ്രാ​വാ​ക്യ​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ഇ​പ്പോ​ള്‍ രാ​ഹു​ലും ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നു​വ​രെ കോ​ണ്‍​ഗ്ര​സ് നി​ല​നി​ല്‍​ക്കു​ന്നു​വോ അ​ന്നു​വ​രെ ദാ​രി​ദ്ര്യ​വും നി​ല​നി​ല്‍​ക്കും. കോ​ണ്‍​ഗ്ര​സ് എ​ന്ന് ഇ​ല്ലാ​താ​കു​ന്നു​വോ അ​ന്നേ രാ​ജ്യ​ത്തെ ദാ​രി​ദ്ര്യ​ത്തി​ന് ശ​മ​ന​മാ​കൂ.
2016ല്‍ ​ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ഭാ​ര​ത​ത്തി​ല്‍ 12.5 കോ​ടി ജ​ന​ങ്ങ​ള്‍ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​ര്‍​ത​ന്നെ 2019ല്‍ ​ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ഏ​ഴ​ര​ക്കോ​ടി ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ളൂ​വെ​ന്ന് ക​ണ്ടെ​ത്തി. അ​ഞ്ച് വ​ര്‍​ഷ​ത്തെ മോ​ദി​ഭ​ര​ണം കൊ​ണ്ട് അ​ഞ്ച് കോ​ടി ജ​ന​ങ്ങ​ളാ​ണ് ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​ത്.
അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ളെ രാ​ഹു​ല്‍ വ​ഞ്ചി​ച്ചു. മു​ത്ത​ച്ഛ​ന്‍റെ കാ​ലം മു​ത​ല്‍ കൈ​പ്പി​ടി​യി​ല്‍ കൊ​ണ്ടു​ന​ട​ന്ന അ​വി​ടെ എ​ന്തു​വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​യ​ണം. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളേ​യും ഇ​തു​പോ​ലെ രാ​ഹു​ല്‍ വ​ഞ്ചി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു.
അ​ഴി​മ​തി കാ​ട്ടി​യ​വ​ര്‍ ആ​രാ​യാ​ലും ജ​യി​ലി​ലാ​കും. കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ഈ ​രാ​ജ്യ​ത്തു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ക​രു​ത്ത​നാ​യ കാ​വ​ല്‍​ക്കാ​ര​ന്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ര്‍ രാ​ജ്യം വി​ട്ട​ത്. ന​രേ​ദ്ര​മോ​ദി​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ക​ര്‍​ശ​ന​മാ​ക്കും. നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും വ​ലി​യ വി​ല ന​ല്‍​കേ​ണ്ടി വ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബി​ജെ​പി​യെ​ന്നും രാ​ജ്‌​നാ​ഥ്‌​സി​ങ് പ​റ​ഞ്ഞു.