ജ​ന​പ​ക്ഷം പി​ന്തു​ണ യു​ഡി​എ​ഫി​ന്
Saturday, April 13, 2019 11:27 PM IST
ശാ​സ്താം​കോ​ട്ട: ജ​ന​പ​ക്ഷം കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യം ചോ​ദി​ക്കാ​തെ എ​ൻ​ഡി​എ യു​ടെ ഘ​ട​ക​ക്ഷി​യാ​കു​നു​ള്ള പി​സി ജോ​ർ​ജി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി​യ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്യാം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​ഡി മു​ര​ളീ​ധ​ര​ൻ, ദി​ലീ​പ് വേ​ങ്ങ, സു​രേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി, മാ​ധ​വ​ൻ​പി​ള്ള, കെ ​പി മോ​ഹ​ന​ൻ മ​ൺ​ട്രോ​തു​രു​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.