സിപിഎ​മ്മി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ മു​സ്‌​ലിം ലീ​ഗു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മി​ല്ല: എ​സ്.​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള
Saturday, April 13, 2019 11:27 PM IST
കൊ​ല്ലം: സിപിഎ​മ്മി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ മു​സ്‌​ലിം ലീ​ഗു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മി​ല്ലെ​ന്നും ഡിഎംകെ​യു​മാ​യി​ട്ടു​ള്ള സീ​റ്റു ധാ​ര​ണ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ​സ്.​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള. കൊ​ല്ലം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ജ​ന​വി​ധി-2019 ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്ത് ഒ​രോ സ്ഥ​ല​ത്തും വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​മാ​യി​ട്ടാ​ണ് സിപി​എ​മ്മി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി ഡിഎം​കെ​യു​മാ​യി​ട്ടാ​ണ് സിപിഎ​മ്മി​ന് സീ​റ്റ് ധാ​ര​ണ. മു​സ്‌​ലിം ലീ​ഗ് മ​താ​ധി​ഷ്ഠ​ിത പാ​ര്‍​ട്ടി​യാ​ണ്. മ​ത​മൗ​വ​ലി​ക​വാ​ദി​ക​ളു​മാ​യി കൂ​ട്ടു​ചേ​രാ​റു​ള്ള ലീ​ഗ് വ​ര്‍​ഗീ​യ​ത സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍ ലീ​ഗി​ന്‍റെ വോ​ട്ട് വേ​ണോ​യെ​ന്ന​കാ​ര്യം സിപിഎം പ​രി​ശോ​ധി​ക്കു​മെ​ന്നും ലീ​ഗി​ന്‍റെ കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ട​ക്ക​ള​ത്തി​ല്‍ നി​ന്നും ഓ​ടി​യൊ​ളി​ച്ച പ​ട​നാ​യ​ക​നാ​യ രാ​ഹു​ലി​നെ വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡിഎ​ഫ് തോ​ല്‍​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍എ​സ്എ​സി​ന് അ​വ​രു​ടേ​താ​യ നി​ല​പാ​ടു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​മ​ര വി​രി​ഞ്ഞെ​ങ്കി​ലും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തു​ണ്ടാ​കി​ല്ല.
കേ​ര​ള​ത്തി​ല്‍ 19 അ​ല്ല 20 സീ​റ്റി​ലും ഇ​ട​തു​മു​ന്ന​ണി വിജ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ ബിജെപി ഒ​ഴി​ച്ചു​ള്ള മ​തേ​ത​ര പാ​ര്‍​ട്ടി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രി​ക്കും അ​ന​ന്ത​ര നീ​ക്കം.
മ​തേ​ത​ര സ​ഖ്യ​ത്തി​ന് ഭൂ​രി​പ​ക്ഷം കി​ട്ടി​യാ​ല്‍ രൂ​പീ​ക​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​ല്‍ സിപിഎം ചേ​രു​ന്ന കാ​ര്യം അ​പ്പോ​ള്‍ തീ​രു​മാ​നി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.