ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് വ​ര്‍​ഗീ​യ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്: കെ.​പി.​എ മ​ജീ​ദ്
Saturday, April 13, 2019 11:28 PM IST
കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വ​ര്‍​ഗീ​യ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് ഇ​ത്ത​വ​ണ​യും ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്.
കൊ​ല്ലം പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ പ്ര​ച​ര​ണം കേ​ര​ളം തി​ര​സ്‌​ക​രി​ക്കും. രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ വ​രു​ന്ന​തി​നെ​തി​രെ ബി​ജെ​പി വ​ര്‍​ഗീ​യ​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്നു. ലീ​ഗി​ന്‍റെ പ​താ​ക​യെ​യും പി​ന്തു​ണ​യെ​യും വ​ര്‍​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു.
ബി​ജെ​പി​യു​ടെ വാ​ദ​ങ്ങ​ളെ ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ല്‍ സി​പി​എ​മ്മും പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. രാ​ഹു​ല്‍​ഗാ​ന്ധി​യെ ആ​ക്ഷേ​പി​ക്കാ​ന്‍ ബി​ജെ​പി​ക്കൊ​പ്പം സി​പി​എ​മ്മും മ​ത്സ​രി​ക്കു​ക​യാ​ണ്. ബി​ജെ​പി പ​പ്പു​വെ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ക്ഷേ​പി​ക്കു​മ്പോ​ള്‍ സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യും അ​തു​ത​ന്നെ പ​റ​യു​ന്നു. മു​സ് ലിം ​ലീ​ഗ് കാ​ല​ങ്ങ​ളാ​യി യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ്.
കൊ​ല്ല​ത്തെ ഉ​ള്‍​പ്പെ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ളെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. കൊ​ല്ല​ത്തും വ​ട​ക​ര​യി​ലും കാ​സ​ര്‍​കോ​ഡും ഒ​ക്കെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ എ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്നു.
ഇ​ട​തു​പ​ക്ഷ​ത്തി​നും സി​പി​എ​മ്മി​നും ഒ​പ്പം നി​ന്ന​വ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തി​നെ​ക്കു​റി​ച്ച് അ​വ​ര്‍ മി​ണ്ടു​ന്നി​ല്ല. കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം സി​പി​എം പി​ന്തു​ണ​യോ​ടെ വി​ജ​യി​ച്ച എം​എ​ല്‍​എ ആ​യി​രു​ന്നു. അ​ദ്ദേ​ഹം സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​യി​ലേ​ക്ക് പോ​യി കേ​ന്ദ്ര​മ​ന്ത്രി​യാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണ​ന്താ​ന​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ച് സ​ല്‍​ക്ക​രി​ച്ചു.
ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മ​ന്ത്രി​പ​ദം കേ​ര​ള​ത്തി​ന് കി​ട്ടി​യ ഓ​ണ സ​മ്മാ​ന​മാ​ണെ​ന്നാ​ണ് അ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. കൊ​ല്ല​ത്തും കാ​സ​ര്‍​കോ​ട്ടും വ​ട​ക​ര​യി​ലും സി​പി​എം സം​ഘി പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​ണ്. പ​ക്ഷേ അ​തു വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.