കോ​വി​ല്‍​ത്തോ​ട്ടം ഇ​ട​വ​ക യു​വ​ജ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, April 13, 2019 11:28 PM IST
ച​വ​റ: അ​ശാ​സ്ത്രീ​യ​മാ​യ ഖ​ന​നം മൂ​ലം ത​ക​ര്‍​ന്ന കോ​വി​ല്‍​ത്തോ​ട്ട​ത്തെ പു​ന​ര്‍​നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ ​ബി​ല്‍​ഡ് കോ​വി​ല്‍​ത്തോ​ട്ടം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ല്‍​ത്തോ​ട്ടം ഇ​ട​വ​ക​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്. അ​ഴീ​ക്ക​ല്‍ മു​ത​ല്‍ നീ​ണ്ട​ക​ര​വ​രെ​യു​ള​ള തീ​ര​ദേ​ശ ഇ​ട​വ​ക​കി​ളി​ലെ യു​വ​ജ​ന​ങ്ങ​ളാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​പ്ല​വ​വും വി​ശ്വാ​സ​വും പ്രാ​ദേ​ശി​ക സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ന്ന സെ​മി​നാ​ര്‍ കൊ​ല്ലം രൂ​പ​താ വി​കാ​രി ജ​ന​റ​ല്‍ ഫാ.​വി​ന്‍​സ​ന്‍റ് മ​ച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ല്‍​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ആ​ബേ​ല്‍ ലൂ​ഷ്യ​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ക്കാ​ര​ന്‍ അ​ജി​കു​മാ​ര്‍, യോ​ഹ​ന്നാ​ന്‍ ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ നോ​മാ മേ​രി, ഫെ​ലി​ക്‌​സ്, ജോ​സ​ഫ്, ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഫാ. ​ബേ​ണി വ​ര്‍​ഗീ​സ്, ഫാ.​ജ​യ​ന്ത് അ​ല​പ്പു​ഴ, ഫാ.​ബി​ജോ ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
യു​വ​ജ​ന​ങ്ങ​ളി​ലെ വി​ശ്വാ​സ​വും വി​ശു​ദ്ധി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക ചൂ​ഷ​ണ​ത്തി​നെ​തി​രെ യു​വാ​ക്ക​ളെ പ്രാ​പ്താ​ര​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.