ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞം
Saturday, April 13, 2019 11:28 PM IST
ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞം ഇ​ന്നു​മു​ത​ൽ 21 വ​രെ ന​ട​ക്കും.
കോ​ഴി​ക്കോ​ട് വ​യ​പ്പു​റം വാ​സു​ദേ​വ പ്ര​സാ​ദ് ആ​ണ് ആ​ചാ​ര്യ​ൻ. ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ആ​ചാ​ര്യ​വ​ര​ണം, ഭ​ദ്ര​ദീ​പ പ്രോ​ജ്വ​ല​നം, ഭാ​ഗ​വ​ത മാ​ഹാ​ത്മ്യ പാ​രാ​യ​ണം . 15 മു​ത​ൽ 21 വ​രെ യ​ജ്ഞ​വേ​ദി​യി​ൽ ഹ​രി​നാ​മ​കീ​ർ​ത്ത​നം, ഗ​ണ​പ​തി ഹോ​മം, വി​ഷ്ണു സ​ഹ​സ്ര​നാ​മം, ഭാ​ഗ​വ​ത പാ​രാ​യ​ണം, പ്ര​ഭാ​ഷ​ണം, പ്ര​സാ​ദ​വി​ത​ര​ണം, സാ​യാ​ഹ്ന പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും.
സ​പ്താ​ഹ വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ക്കു​വാ​നു​ള്ള ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹം വ​ഹി​ച്ചു​ക്കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര​യും ഇ​ന്ന​ലെ ന​ട​ന്നു.

വാ​ഹ​നം പി​ടി കൂ​ടി

ശാ​സ്താം​കോ​ട്ട: ച​ത്ത കോ​ഴി​ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ട​പു​ഴ​യ്ക്ക് സ​മീ​പം പൗ​ണ്ട് മു​ക്കി​ന് സ​മീ​പ​മാ​ണ് ച​ത്ത കോ​ഴി ക ​ളെ ഉ​പേ​ക്ഷി​ക്കാ​ൻ വ​ന്ന ശാ​സ്താം​കോ​ട്ട പ​ള്ളി​ശേരി​ക്ക​ൽ സ്വ​ദേ​ശി ഷി​ബിമോ​നെ​യാ​ണ് കോ​ഴി​ക​ളെ​യും കൊ​ണ്ടു​വ​ന്ന മി​നി​ലോ​റി ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. ഇ​വ​ർ ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് കോ​ഴി​ക​ളെ കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ്.