പതിനായിരങ്ങൾക്ക് സായൂജ്യമേകി പൊന്നിൻ തിരുമുടി ദർശനം
Saturday, April 13, 2019 11:28 PM IST
പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി​യ​മ്മ​യു​ടെ പൊ​ന്നി​ന്‍ തി​രു​മു​ടി ദ​ര്‍​ശി​ച്ച്‌ ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ സാ​യൂ​ജ്യം നേ​ടി.​ ഇന്നലെ പു​ല​ര്‍​ച്ചെ നാ​ല​മ്പ​ല​ത്തി​നു​ള്ളി​ലെ നി​ത്യ​നി​ദാ​ന പ്ര​ഭാ​ത​പൂ​ജ​യ്ക്ക് ശേ​ഷം മൂ​ല​സ്ഥാ​ന മേ​ല്‍​ശാ​ന്തി​യും അ​റ​പ്പു​ര​മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ദേ​വ​സ്വം അ​ധി​കാ​രി​ക​ളു​ടെ​യും സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ഭ​ണ്ഡാ​ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ച് ഒ​രു വ​ര്‍​ഷം നി​സം​ഗ നി​ര്‍​വൃ​തി​യി​ല്‍ ല​യി​ച്ചി​രു​ന്ന പൊ​ന്നി​ന്‍​മു​ടി യോ​ഗ​നി​ദ്ര​യി​ല്‍ നി​ന്നും തൊ​ട്ടു​ണ​ര്‍​ത്തി ശു​ചീ​ക​ര​ണ ക്രി​യാം​ഗ​ങ്ങ​ളി​ലൂ​ടെ ശ​ക്തി സാ​ന്ദ്ര​ത ന​ല്‍​കി.​തു​ട​ര്‍​ന്ന് അ​റ​പ്പു​ര ക്ഷേ​ത്ര​മു​ന്നി​ല്‍ എ​ത്തി​ച്ച് ആ​ദ്യം ദേ​വി​യേ​യും പി​ന്നെ ഗു​രു​ശാ​ല​യി​ല്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന കാ​മ്പി​ത്താ​നെ​യും കാ​ണി​ച്ചു.​
രാവിലെ എട്ടോടെ ദ​ര്‍​ശ​ന​ത്തി​നാ​യി അ​ല​ങ്ക​രി​ച്ച സ​പ്ര​മ​ഞ്ച​ത്തി​ല്‍ എ​ഴു​ന്ന​ള്ളി​ച്ചി​രു​ത്തി.​പി​ന്നീ​ട് തി​രു​മു​ടി ദ​ര്‍​ശ​ന​ത്തി​നാ​യി ഭ​ക്ത​രു​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ട​നി​ര​യാ​യി​രു​ന്നു. ന​വ​ര​ത്ന​ത്തോ​ടു​കൂ​ടി​യ പൊ​ന്നി​ന്‍ തി​രു​മു​ടി ദേ​വി​യു​ടെ പ്ര​തി​ബിം​ബം ആ​ണെ​ന്നാ​ണ് സ​ങ്ക​ല്പം.​
നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്പ് ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ചി​രു​ന്ന ഇ​ള​യി​ട​ത്ത് റാ​ണി ന​ട​യ്ക്ക് വ​ച്ച പൊ​ന്നി​ന്‍​ത്തി​രു​മു​ടി​യാ​ണ് ദേ​വീ​ഭ​ക്ത​നാ​യി​രു​ന്ന കാ​മ്പി​ത്താ​ന്‍ എ​ന്ന യോ​ഗി​യു​ടെ ജ​ന്മ​ദി​ന​മാ​യ മീ​നം മാ​സ​ത്തി​ലെ തി​രു​വാ​തി​ര​നാ​ളി​ല്‍ ദേ​വ​സ്വം ഭ​ണ്ഡാ​ര​ത്തി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത് ദ​ര്‍​ശ​ന​ത്തി​നാ​യി അ​റ​പ്പു​ര​യു​ടെ പൂ​മു​ഖ​സ്ഥാ​ന​ത്ത് എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കു​ന്ന​ത്.
തു​ട​ർ​ന്ന് രാ​ത്രി 10.30 ഓ​ടെ പൂ​പ്പ​ന്ത​ലി​ൽ തെ​ക്കോ​ട്ട് ദ​ർ​ശന​ത്തി​നാ​യി വെ​ച്ച പൊ​ന്നി​ൻ തി​രു​മു​ടി​ക്ക് മു​ന്നി​ൽ ആ​ൾ​പ്പി​ണ്ടി വി​ള​ക്കെ​ടു​പ്പ് ന​ട​ന്നു. ഭൂ​ത​ത്താ​ൻ ന​ട​ചു​റ്റി മൂ​ല​ക്ഷേ​ത്ര​ത്തെ വ​ലം വെ​ച്ച് വ​രി​ക്ക​പ്ലാം​മൂ​ട് ത​റ​യി​ലെ​ത്തി തി​രി​കെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ സ​മാ​പി​ച്ചു . തു​ട​ർ​ന്ന് രാ​ത്രി ഒന്നോടെ പൊ​ന്നി​ൻ തി​രു​മു​ടി മു​ന്പി​ൽ വ​ലി​യ കാ​ണി​ക്ക, ആ​ചാ​ര വെ​ടി​ക്കെ​ട്ട് എ​ന്നി​വ ന​ട​ന്നു. ​ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ്് ര​ണ്ടോ​ടെ തി​രു​മു​ടി തി​രി​ച്ചെ​ഴു​ന്ന​ള്ളി​ച്ചു.​തു​ട​ര്‍​ന്ന് സോ​പാ​ന​സം​ഗീ​തം,സം​ഗീ​താ​ര്‍​ച്ച​ന എ​ന്നി​വ ന​ട​ന്നു.