സവാരിക്കിടെ കു​ഴ​ഞ്ഞു​വീ​ണ് ഓട്ടോഡ്രൈവർ മ​രി​ച്ചു
Sunday, April 14, 2019 1:20 AM IST
പ​ത്ത​നാ​പു​രം: ഓ​ട്ട​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.​ത​ച്ച​ക്കു​ളം ദി​ൽ സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍റേ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​ൻ നൗ​ഷാ​ദ് കു​മാ​ർ (ലാ​ൽ - 42) ആ​ണ് മ​രി​ച്ച​ത്. പി​റ​വ​ന്തൂ​ർ ജം​ഗ്ഷ​നി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പ​ത്ത​നാ​പു​രം - അ​ടൂ​ർ റോ​ഡി​ൽ ക​ല്ലും​ക​ട​വ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

അ​ടൂ​രി​ലേ​ക്ക് ഓ​ട്ടം പോ​ക​വേ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം വ​ശ​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​ടൂ​ർ ചാ​യ​ലോ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും.​അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ​ദി​ൽ​കു​മാ​ർ, ദീ​പ​കു​മാ​ർ, അ​ർ​ച്ച​ന, ആ​രാ​ധ​ന.