പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ന്‍റെ മാ​ന്യ​ത മോ​ദി കാ​ക്ക​ണം: പി​ണ​റാ​യി
Sunday, April 14, 2019 10:30 PM IST
കൊ​ല്ലം: അ​യ്യ​പ്പ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​റ​ഞ്ഞ​ത് പ​ച്ച​ക​ള്ള​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​ടെ പേ​രും​പ​റ​ഞ്ഞ് രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ന്‍റെ മാ​ന്യ​ത മോ​ദി കാ​ക്ക​ണം. കേ​ര​ള​ത്തി​ൽ വ​ന്ന് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മെ​ന്നും മ​റ്റ് പ​റ​യു​ക​യും തൊ​ട്ട​ടു​ത്ത് മം​ഗ​ലാ​പു​ര​ത്ത് പോ​യി അ​യ്യ​പ്പെ​ൻ​റ പേ​രി​ൽ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്ക​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം പ്ര​ധാ​ന​മ​ന്ത്രി​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഇ​ര​വി​പു​രം പ​ള്ളി​മു​ക്ക്, ക​രു​നാ​ഗ​പ്പി​ള്ളി, പ​റ​വൂ​ർ ച​ട​യ​മം​ഗ​ല​ത്തും സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​വും. പ​ശു​വി​ന്‍റെ പേ​രി​ൽ ആ​രു കൊ​ല ന​ട​ത്തി​യാ​ലും വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ച് കൊ​ല​ന​ട​ത്തി​യാ​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ദി​യു​ടെ അ​നു​യാ​യി​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല. ബീ​ഫി​ന്‍റെ പേ​രി​ൽ കൊ​ല ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ച്ചു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ത് ന​ട​പ്പി​ല്ല. അ​യ്യ​പ്പ​ന്‍റെ പേ​ര് ഉ​ച്ച​രി​ച്ച​തി​ന​ല്ല, നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ജ​യി​ലി​ൽ ആ​യ​ത് .

ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​ണ് സം​ഘ്പ​രി​വാ​ർ ശ്ര​മി​ച്ച​ത്. ശ​ബ​രി​മ​ല​യി​ൽ കാ​ണി​ക്ക​യി​ടു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വി​ശ്വാ​സി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ക്രി​മി​ന​ൽ​പ​ട​യെ അ​യ​ച്ചി​ല്ലെ ശ​ബ​രി​മ​ല തി​രു​സ​ന്നി​ധി​യി​ൽ കു​ഴ​പ്പ​മു​ണ്ടാ​ക്കി ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് മോ​ദി​യു​ടെ അ​നു​യാ​യി​ക​ൾ ശ്ര​മി​ച്ച​ത്. പോ​ലീ​സു​കാ​രെ തേ​ങ്ങ കൊ​ണ്ട് എ​റി​ഞ്ഞി​ല്ലെ. ശ​ബ​രി​മ​ല​യെ ഔ​ന്ന്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​ക്കാ​ര്യ​ങ്ങ​ളെ പ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ല. സു​പ്രിം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ശ​ബ​രി​മ​ല വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ര​ല്ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ഉ​പ​ദേ​ശം ഇ​ല്ലാ​തെ ത​ന്നെ വി​ധി​യു​ടെ അ​ന്ത​സ​ത്ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​പ്പോ​ൾ മോ​ദി മ​റ്റൊ​ന്ന് പ​റ​യു​ന്നു എ​ന്തി​നാ​ണ് മോ​ദി ഈ ​ഇ​ര​ട്ട​ത്താ​പ്പ് എ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു .

ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്കു​ന്ന മ​ത​കാ​ർ​ക്ക് മാ​ത്രം പൗ​ര​ത്വം ന​ൽ​കാ​ൻ ബി​ജെ​പി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ളി​ൽ പൗ​ര​ത്വ ര​ജി​സ്റ്റ​ർ കൊ​ണ്ടു​വ​രു​മെ​ന്ന് അ​മി​ത്ഷാ പ​റ​യു​ന്നു. ഇ​തൊ​ന്നും ഇ​വി​ടെ ന​ട​പ്പി​ല്ല . കാ​ശ്മീ​രി​ന്‍റെ പ്ര​ത്യേ​കാ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​ൻ ബി​ജെ​പി നോ​ക്കു​ന്നു. കോ​ട​തി വി​ധി കാ​ക്കാ​തെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ തു​റ​ന്നെ​തി​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​കു​ന്നി​ല്ല. അ​ധി​കാ​രം കി​ട്ടി​യാ​ൽ രാ​മ​ക്ഷേ​ത്രം പ​ടു​ത്തു​യ​ർ​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു. ഗോ ​വ​ധ നി​രോ​ധ​നം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് ദി​ഗ് വി​ജ​യ് സി​ങ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

ഭ​ര​ണ​ഘ​ട​ന​യെ പി​ച്ചി​ച്ചീ​ന്തു​ക​യാ​ണ് മോ​ദി ഭ​ര​ണം. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ല​യി​ല്ലാ​താ​ക്കാ​ൻ പ്ര​ധാ​ന മ​ന്ത്രി ശ്ര​മി​ക്കു​ന്നു. ത​ങ്ങ​ൾ​ക്കു അ​നി​ഷ്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ മോ​ദി ത​ന്നെ കാ​റ്റി​ൽ പ​റ​ത്തു​ന്നു. റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​ക്ക് ഫ്ര​ഞ്ച് ഗ​വ​ണ്മെ​ന്‍റ് ആ​യി​ര​ത്തി ഒ​രു​ന്നൂ​റ്റി എ​ഴു​പ​തു​കോ​ടി രൂ​പ​യു​ടെ നി​കു​തി ബാ​ധ്യ​ത ഒ​ഴി​വാ​ക്കി​യ​തി​നെ പ​റ്റി പു​തി​യ വാ​ർ​ത്ത വ​ന്നി​രി​ക്കു​ക​യാ​ണ്. മോ​ദി​യും കോ​ർ​പ​റേ​റ്റു​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​യു​മാ​ണ് ദി​നം​പ്ര​തി പു​റ​ത്തു​വ​രു​ന്ന​ത്.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് 2004ൽ ​കേ​ര​ളം കാ​ണി​ച്ചു​ത​ന്നു. ഇ​ട​ത്പ​ക്ഷ​ത്തി​ന് 20ൽ 18 ​സീ​റ്റ് ന​ൽ​കി. ഇ​ത്ത​വ​ണ അ​തി​ലും കു​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കും. ബി​ജെ​പി​ക്ക് പ​ക​രം അ​തേ ന​യ​ങ്ങ​ൾ തു​ട​രു​ന്ന കോ​ൺ​ഗ്ര​സ് വ​ന്നി​ട്ട് കാ​ര്യ​മി​ല്ല. മ​ൻ​മോ​ഹ​ൻ സി​ങ് മാ​റി ന​രേ​ന്ദ്ര​മോ​ദി വ​ന്ന​പ്പോ​ൾ പേ​രി​ൽ മാ​ത്ര​മാ​ണ് മാ​റ്റം ഉ​ണ്ടാ​യ​ത് . ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല. ഇ​രു​കൂ​ട്ട​രും ന​വ​ഉ​ദാ​ര​വ​ൽ​ക്ക​ര​ണ ന​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​തി​ൽ മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ ബ​ദ​ൽ ന​യ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.