കുണ്ടറയിൽ കെ.വി. സാബുവിന് ആവേശകരമായ സ്വീകരണം
Sunday, April 14, 2019 10:30 PM IST
കു​ണ്ട​റ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് എ​ൻഡിഎ സ്ഥാ​നാ​ർ​ഥി കെ ​വി സാ​ബു പ്ര​ചാ​ര​ണ പ്ര​യാ​ണം ആ​വേ​ശ​ക​ര​മാ​യി തു​ട​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങ് എ​ത്തി​യ ആ​വേ​ശ​ത്തി​ൽ ആ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ. പേ​ര​യം ദേ​വീ​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നു​മാ​ണ് എ​ൻഡി​എ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ ​വി സാ​ബു​വി​ന്‍റെ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ഘ​ട്ട സ്വീ​ക​ര​ണം തു​ട​ങ്ങി​യ​ത്.​ ബിജെ പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കു​ണ്ട​റ മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സു​പ​രി​ചി​ത​നാ​യി മാ​റി​യ കെ ​വി സാ​ബു​വി​നോ​ട് വോ​ട്ട​ർ​മാ​ർ കു​ശ​ലം പ​റ​ഞ്ഞ് സൗ​ഹൃ​ദം പ​ങ്കി​ട്ടു.

ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലും ദേ​ശി​യ രാ​ഷ്ട്രീ​യ​ത്തി​ലെ എ​ൻഡിഎ യു​ടെ പ്രാ​ധ​ന്യ​വും മോ​ദി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ എ​ടു​ത്തു പ​റ​ഞ്ഞു​മു​ള്ള ചെ​റു പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ന്നു പ​ര്യ​ട​നം മു​ന്നേ​റി​യ​ത്.​ കാ​ഞ്ഞി​രോ​ട് സെ​ന്‍റ് അ​ന്‍റോ​ണി​സ് ച​ർ​ച്ചി​ലെ പ​ള്ളി വി​കാ​രി​യോ​ട് അ​നു​ഗ്ര​ഹം വാ​ങ്ങി പ്ര​ച​ര​ണം പ​ള്ളി​ക്ക​ൽ മു​ക്കി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും യു​വാ​ക്ക​ളും ചേ​ർ​ന്ന് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

തു​ട​ർ​ന്ന് ക​രി​പ്പു​റം ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ പ്രാ​ർ​ഥന​യ്ക്ക് ശേ​ഷം ബൈ​ക്ക് റാ​ലി​യോ​ടൊ​പ്പം ആ​ൽ​ത്ത​റ മു​ക്കി​ൽ എ​ത്തി. നി​ശ്ച​യി​ച്ച​തി​ലും ഒ​രു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത്. ന​ട്ടു​ച്ച​ക്കും ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ കാ​ത്ത് നി​ന്ന​ത് . ആ​ശ്വാ​സം ന​ൽ​കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വെ​ള്ള​വും ഐ​ശ്വ​ര്യ​ത്തി​ന്‍റേയും സ​മ്പ​ത്സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക​മാ​യ ക​ണി​ക്കൊ​ന്ന​യും ന​ൽ​കി​യാ​ണ് ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കോ​ട്, തെ​റ്റി​ക്കു​ന്ന്, കാ​ക്കോ​ലി​ൽ, ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ൻ വ​ഴി മു​ക്ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ത്തു​നി​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ കൈ​കൊ​ട്ടി​പ്പാ​ടി​യും മു​ല്ല​പ്പൂ​മാ​ല​യ​ണി​യി​ച്ചു പ്രി​യ നേ​താ​വി​നെ അ​വ​ര്‍ സ്വീ​ക​രി​ച്ചു.​ മു​ക്ക​ട​യി​ൽ വി​ക​സ​ന​ത്തി​നും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി പ്ര​സം​ഗം തു​ട​ങ്ങി​യ​ത്.

അ​ടു​ത്ത സ്വീ​ക​ര​ണ സ്ഥ​ല​മാ​യ പെ​രു​മ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​വേ​ശം അ​ണ​പൊ​ട്ടി​യൊ​ഴു​കി. അ​വി​ടെ​യും വ​ന്‍ ജ​നാ​വ​ലി ത​ങ്ങ​ളു​ടെ പ്രി​യ സ്ഥാ​നാ​ര്‍​ഥി​യെ കാ​ണാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ ശ്ര​വി​ക്കാ​നും കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​

ര​ണ്ട​ര​യോ​ടെ കോ​വി​ൽ​മു​ക്കി​ലെ പ​ര്യ​ട​നം സ​മാ​പി​ച്ചു. മൂ​ന്ന​ര​യോ​ടെ കേ​ര​ള​പു​രം, കൊ​ച്ചാ​ലു​മൂ​ട്, തെ​റ്റി​ച്ചി​റ, ക​രി​ക്കോ​ട്, ച​ന്ദ​ന​ത്തോ​പ്പ്‌, വ​ര​ട്ടു​ചി​റ, മ​തി​നൂ​ർ, വെ​ള്ളി​മ​ൺ, ചെ​റു​മൂ​ട് വ​ഴി കു​ഴി​യം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.​ പ​രി​പാ​ടി​യി​ൽ ബി​ജെ​പി ജി​ല്ലാ നേ​താ​ക്ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ, സി ​ത​മ്പി, നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ വാ​ഴ​പ്പ​ള്ളി, സു​രേ​ഷ് മു​ള​വ​ന, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ല​യി​ൽ ബാ​ബു, ബി​ഡി ജെ​എ​സ്സ് നേ​താ​ക്ക​ള​യ സ​ന്തോ​ഷ്, മോ​നി​ഷ, ബി ​ജെ പി ​കു​ണ്ട​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നെ​ടു​മ്പ​ന ശി​വ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി ​സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.