കു​ന്ന​ത്തൂ​രി​ല്‍ ആ​വേ​ശ​മാ​യ കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍
Sunday, April 14, 2019 10:30 PM IST
കൊ​ട്ടാ​ര​ക്ക​ര: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ കു​ന്ന​ത്തൂ​രി​ലെ ര​ണ്ടാം​ഘ​ട്ട സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം.
രാ​വി​ലെ എ​ട്ടി​ന് മ​ല​ന​ട ജം​ഗ്ഷ​നി​ല്‍ നി​ന്നും തു​ട​ങ്ങി​യ സ്വീ​ക​ര​ണം മ​ണ്ണാ​റോ​ഡും ഇ​ട​യ്ക്കാ​ട് ച​ന്ത​യും ക​ട​ന്ന് അ​യ്യ​ന്‍​കാ​ളി ജം​ഗ്ഷ​നി​ലെ​ത്തി. മ​ഹാ​ത്മാ അ​യ്യ​ന്‍​കാ​ളി പ്ര​തി​മ​യി​ല്‍ പു​ഷ്പ​ഹാ​ര​മ​ണി​യി​ച്ച് ശാ​സ്താം​ന​ട ജം​ഗ്ഷ​നും ക​ട​ന്ന് തൊ​ളി​ക്ക​ല്‍ ജം​ഗ്ഷ​നും പി​ന്നി​ട്ട് കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി കാ​ത്ത് നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് കു​ന്ന​ത്തൂ​ര്‍, പ​വി​ത്രേ​ശ്വ​രം, കി​ഴ​ക്കേ​ക്ക​ല്ല​ട, ശാ​സ്താം​കോ​ട്ട പ​ടി​ഞ്ഞാ​റ്, മൈ​നാ​ഗ​പ്പ​ള്ളി കി​ഴ​ക്ക് തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം സോ​മ​വി​ലാ​സം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.
കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നാം ഘ​ട്ട സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് നാ​ളെ രാ​വി​ലെ എ​ട്ടി​ന് തു​ട​ക്ക​മാ​കും. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ത്ത് ജെ​ട്ടി​യി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കൈ​ന​ക​രി, എ​ട​ത്വ, വീ​യ​പു​രം, ത​ക​ഴി തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം രാ​ത്രി​ഒ​ന്പ​തി​ന് സ​മാ​പി​ക്കും.