രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം കാ​ത്ത് നാ​ടും ന​ഗ​ര​വും
Sunday, April 14, 2019 10:30 PM IST
പ​ത്ത​നാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി പ​ത്ത​നാ​പു​ര​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ നാ​ടും ന​ഗ​ര​വും കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ആ​വേ​ശ​ത്തി​ലാ​ണ്.
വേ​ദി​യെ ചൊ​ല്ലി ആ​ദ്യം വി​വാ​ദം ഉ​ണ്ടാ​യി​രു​ന്നു. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് വേ​ദി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്ന് സ്കൂ​ൾ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ അ​ധി​കൃ​ത​ര്‍ ആ​ദ്യം അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.
പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ത്തി​യ​തോ​ടെ പി​ന്നീ​ട് ആ​ര്‍ ഡി ​ഓ​യും ക​ള​ക്ട​റും ത​മ്മി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും അ​നു​മ​തി ല​ഭി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​ത്ത​നാ​പു​ര​ത്ത് നേ​രി​ട്ടെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. നാ​ളെ പ​ത്തി​ന് ത​ന്നെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ എ​ത്തു​മെ​ന്ന് ബി​ന്ദു​കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി .
ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ക​ട​യ്ക്കാ​മ​ണ്‍ കോ​ള​നി ഗ്രൗ​ണ്ടി​ല്‍ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി റോ​ഡ് മാ​ർ​ഗ​മാ​ണ് പ​ത്ത​നാ​പു​ര​ത്ത് എ​ത്തു​ന്ന​ത് . എ​സ്പി​ജി സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​കാ​ര​മാ​ണ് വേ​ദി​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി പ​ത്ത​നാ​പു​ര​ത്ത് നി​ശ്ച​യി​ച്ച​ത്.
കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‌​റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും സ​മീ​പ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഹു​ലി​നൊ​പ്പം വേ​ദി​യി​ൽ ഉ​ണ്ടാ​കും. ആ​ദ്യ​മാ​യാ​ണ് ഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്നും ഒ​രാ​ൾ പ​ത്ത​നാ​പു​ര​ത്ത് എ​ത്തു​ന്ന​ത്. രാ​ഹു​ലി​ന്‍റെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ടും ന​ഗ​ര​വും.