ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മ​ത​നി​ര​പേ​ക്ഷ​ത, ഭ​ര​ണ​ഘ​ട​ന എ​ന്നി​വ ഉ​ണ്ടാ​വി​ല്ല : എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള
Sunday, April 14, 2019 10:30 PM IST
ച​വ​റ: ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്, ഭ​ര​ണ​ഘ​ട​ന, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നി​വ ഉ​ണ്ടാ​വി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ് രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പ​തി​നേ​ഴാ​മ​ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ലി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ച​വ​റ​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ന്‍​ഡി​എ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വി​മാ​ന അ​ഴി​മ​തി​ക്കെ​തി​രെ​യും ജി​എ​സ്ടി ക്കെ​തി​രെ​യും പാ​ര്‍​ല​മെ​ന്‍റി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തി​യ കെ.​എ​ന്‍ ബാ​ല​ഗോ​പാ​ലി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​തി​നെ​ട്ടാ​മ​ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മോ എ​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മു​സ്ലിം പൗ​ര​ത്വം നി​ര്‍​ത്ത​ലാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​തി​നൊ​ക്കെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ്. ലോ​ക​ത്തെ ഏ​തൊ​രു പാ​ര്‍​ല​മെ​ന്‍റി​ലും ഒ​രു അ​വി​ശ്വാ​സ​പ്ര​മേ​യം ഉ​ന്ന​യി​ച്ചാ​ല്‍ ആ​ദ്യം പാ​ര്‍​ല​മെ​ന്‍റ് ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് അ​തി​നെ​പ്പ​റ്റി ആ​വും.
എ​ന്നാ​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യം പോ​ലും ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​യി​ല്ല. പാ​ര്‌​ല​മെ​ന്‍റി​ന്‍റേ​യും കോ​ട​തി​യു​ടെ​യും സി​ബി​ഐ​യു​ടെ​യും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റേ​യും അ​ധി​കാ​രം ക​വ​ര്‍​ന്നെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍.
പ​ര​മോ​ന്ന​ത കോ​ട​തി​ക്ക് പോ​ലും ഭ​ര​ണ​നി​ര്‍​വ​ഹ​ണം ന​ട​ത്താ​ന്‍ ത​ട​സം നി​ല്‍​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രാ​യി ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ഞ്ചു സു​പ്രിം​കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക്മാ​ര്‍​ക്ക് പ​ത്ര​സ​മ്മേ​ള​നം വി​ളി​ക്കേ​ണ്ടി വ​ന്നു. റി​സേ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ പ​ണം ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ചെ​ല​വു​ക​ള്‍​ക്കാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു.
നി​യ​മാ​ധി​ഷ്ഠി​ത സ്ഥാ​പ​ന​മാ​യ സി​ബി​ഐ​യെ കൂ​ട്ടി​ലെ ത​ത്ത ആ​ക്കു​ന്നു. ഇ​ന്‍​കം ടാ​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തേ​സ​മ​യം ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി​യ​തു​പോ​ലെ ബി​ജെ​പി ബ​ന്ധ​മു​ള്ള കോ​ര്‍​പ്പ​റേ​റ്റു​ക​ളെ​യോ രാ​ഷ്ട്രീ​യ​ക്കാ​രെ​യോ ഇ​ന്‍​കം​ടാ​ക്‌​സ് തേ​ടി എ​ത്തു​ന്നി​ല്ല.
ഉ​റ​ച്ച മ​ത​നി​ര​പേ​ക്ഷ​ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി ത​ന്നെ​യാ​ണ്. ബി​ജെ​പി​യെ പു​റ​ത്താ​ക്കാ​നും സാ​ധാ​ര​ണ​ക്കാ​ര​ന് സ​ഹാ​യ​മാ​കും വി​ധം ഭ​ര​ണം കൊ​ണ്ടു​വ​രാ​നും ക​ഴി​യും വി​ധം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ഗ​വ​ണ്‍​മെ​ന്‍റ് കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്.
കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഈ ​ആ​യി​രം ദി​ന​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ തു​റ​യി​ലും ആ​ളു​ക​ള്‍​ക്ക് വേ​ണ്ട​തെ​ല്ലാം സ​ര്‍​ക്കാ​ര്‍ ചെ​യ്തു. ച​വ​റ പ​ഞ്ചാ​യ​ത്ത് അം​ഗം ശി​വ​ന്‍​കു​ട്ടി പി​ള്ള അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ച​വ​റ എം​എ​ല്‍​എ വി​ജ​യ​ന്‍​പി​ള്ള, ക​മ​റു​ദീ​ന്‍ മു​സ്ലി​യാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.