പ്രേ​മ​ച​ന്ദ്ര​ന് വേ​ണ്ടി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഷി​ബു​ബേ​ബി​ജോ​ണ്‍
Sunday, April 14, 2019 10:30 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം കു​ടും​ബ​യോ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. മു​ൻ​മ​ന്ത്രി​യും യു​ഡി​എ​ഫ് നേ​താ​വു​മാ​യ ഷി​ബു​ബേ​ബി​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ്ഖാ​നും ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ.തോ​മ​സും പ​റ​ഞ്ഞു. ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ​വി​ഷ​യ​ങ്ങ​ളും പ്രേ​മ​ച​ന്ദ്ര​ൻ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഓ​രോ കു​ടും​ബ​സ​ദ​സു​ക​ളി​ലും പ​ങ്കു​വ​യ്ക്കു​ന്ന​ത്.