രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​നം; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Sunday, April 14, 2019 10:30 PM IST
പ​ത്ത​നാ​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി നാ​ളെ പ​ത്ത​നാ​പു​ര​ത്തെ​ത്തും.
മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം പ​ത്ത​നാ​പു​ര​ത്തെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ആ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ പ​ത്ത​നാ​പു​ര​ത്തെ​ത്തു​ന്ന​ത്.
ഇ​തോ​ടെ പ​ത്ത​നാ​പു​രം ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ്. നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ഡി ജി ​പി​യു​ടെ​യും എ​സ്പി​യു​ടെ​യും മേ​ല്‍​നോ​ട്ട​മു​ണ്ടെ​ങ്കി​ലും എ​സ്പി​ജി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​മെ​ത്തു​ന്ന ഹെ​ലി​കോ​പ്ട​ര്‍ ലാ​ന്‍റു ചെ​യ്യു​ന്ന ക​ട​യ്ക്കാ​മ​ണ്‍ അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ ഗ്രൗ​ണ്ടി​ലും സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.
ഇ​വി​ടെ​യും വ​ശ​ങ്ങ​ള്‍ ക​മ്പി​വേ​ലി കെ​ട്ടി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്. നാ​ളെ രാ​വി​ലെ 9.50നാ​ണ് ഹെ​ലി​പാ​ടി​ല്‍ കോ​പ്ട​ര്‍ ഇ​റ​ങ്ങു​ക. രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടൊ​പ്പം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി മു​ക​ള്‍ വാ​സ്നി​ക്, കെ ​സി വേ​ണു​ഗോ​പാ​ല്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​മു​ണ്ടാ​കും.
ക​ട​യ്ക്കാ​മ​ണ്ണി​ല്‍ ഇ​റ​ങ്ങു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി പ​ത്ത് മ​ണി​യോ​ടെ സ​മ്മേ​ള​ന ന​ഗ​രി​യാ​യ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ എ​ത്തും. ഇ​വി​ടെ പ​തി​ന​ഞ്ച് മി​നി​ട്ടാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ഇ​രു​പ​ത്തി അ​യ്യാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ഗ്രൗ​ണ്ടി​ല്‍ പ​തി​നാ​റാ​യി​രം ക​സേ​ര​ക​ള്‍ നി​ര​ത്തും.​വേ​ദി​യു​ടെ​യും സ​ദ​സി​ന്‍റേ​യും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ന്ന് രാ​വി​ലെ ഇ​വ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല പൂ​ര്‍​ണ​മാ​യും എ​സ്പി ജി​ക്ക് കൈ​മാ​റും.
ഡോ​ഗ് സ്കാ​ഡും ബോം​ബ് സ്കാ​ഡും ഉ​ള്‍​പ്പെ​ടെ മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്‌. റൂ​റ​ലി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം പോ​ലീ​സു​കാ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​സ്പി ജി​യു​ടെ​യും സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ട്ര​യ​ല്‍ റ​ണ്ണും ന​ട​ത്തും. നാ​ളെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തും.