ഈ​സ്റ്റ​ർ ആ​ഘോ​ഷം ല​ഹ​രി വി​മു​ക്ത​മാ​ക്കു​ക: കെ​സിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി
Sunday, April 14, 2019 10:34 PM IST
കൊ​ല്ലം: വി​ശു​ദ്ധ വാ​രാ​ചര​ണ​വും ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളും ല​ഹ​രി വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​സിബിസി മ​ദ്യ വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത അ​ഭ്യ​ർ​ഥിച്ചു.
ഉ​ത്ഥി​ത​ന്‍റെ സ​മാ​ധാ​ന​ത്തി​ൽ സ​ന്തോ​ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ​മി​തി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​മു​ക്ത പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​നം കെആ​ർഎ​ൽസിസി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​റ്റി.​ജെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നോ​ന്പ് കാ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന മ​ദ്യ​ത്തി​ന്‍റെ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​വും ജീ​വി​ത വി​ശു​ദ്ധി​യു​മൊ​ക്കെ ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം നി​ല​നി​ർ​ത്തു​വാ​ൻ വി​ശ്വാ​സ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് അ​ദേഹം അ​ഭ്യ​ർ​ഥിച്ചു.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി ​വി​ൻ​സ​ന്‍റ് അ​ധ്യക്ഷ​നാ​യി​രു​ന്നു. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. തോ​മ​സ്, എ.​ജെ. ഡി​ക്രൂ​സ്, മാ​നു​വ​ൽ വാ​ടി, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, സി​സ്റ്റ​ർ ലി​ൻ​ഡാ, സി​സ്റ്റ​ർ സ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളെ മ​ദ്യോ​ത്സ​വ​ങ്ങ​ളാ​ക്കി ക്രൈ​സ്ത​വ വി​രു​ദ്ധ സാ​ക്ഷ്യം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് വി​ശ്വാ​സി​ക​ൾ പി​ൻ​തി​രി​ഞ്ഞ് ഈ​സ്റ്റ​ർ പോ​ലു​ള്ള ആ​ത്മീ​യ ആ​ഘോ​ഷ​ങ്ങ​ൾ മ​ദ്യ​പാ​ന​ത്തി​നു​ള്ള സ​ന്ദ​ർ​ഭ​മാ​യി മാ​റാ​തെ ഉ​ത്ഥി​ത​ന്‍റെ സ​മാ​ധാ​ന​ത്തി​ൽ നി​ല​നി​ൽ​ക്കാ​നും പാ​വ​പ്പെ​ട്ട​വ​ന്‍റെ പ​ക്ഷം ചേ​രാ​നു​ള്ള അ​വ​സ​ര​മാ​യി ഈ​സ്റ്റ​ർ ആ​ഘോ​ഷം മാ​റ​ണ​മെ​ന്ന് രൂ​പ​താ സ​മി​തി അ​ഭ്യ​ർ​ഥിച്ചു.
ല​ഹ​രി വി​മു​ക്ത പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഘു​ലേ​ഖാ വി​ത​ര​ണം, ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ആധ്യാ​ത്മി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തും.