വി​ഷു​വി​പ​ണി​യെ​യും കീ​ഴ​ട​ക്കി ചൈ​നീ​സ് ഉ​ല്പ​ന്ന​ങ്ങ​ൾ
Sunday, April 14, 2019 10:34 PM IST
പ​ത്ത​നാ​പു​രം:​ വി​ഷു​വി​പ​ണി​യെ​യും കീ​ഴ​ട​ക്കി ചൈ​നീ​സ് ഉ​ല്പ​ന്ന​ങ്ങ​ള്‍.​ ക​ണി​യൊ​രു​ക്കാ​നു​ള്ള പ്ലാ​സ്റ്റി​ക് കൊ​ന്ന​പ്പൂ​വും ഫ​ല​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.​ കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​കോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ വി​ഷു​വും ഇ​തോ​ടെ ഉ​പ​ഭോ​ഗ​സം​സ്കാ​ര​ത്തി​ന് വ​ഴി മാ​റു​ന്ന കാ​ഴ്ച​യാ​ണ്.​
കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം മൂ​ലം ക​ണി​ക്കൊ​ന്ന​ക​ള്‍ വ​ള​രെ മു​ന്‍​പ് ത​ന്നെ പൂ​വി​ട്ട​തോ​ടെ വി​ഷു​വെ​ത്തി​യ​പ്പോൾ ഇ​വ​യെ​ല്ലാം പൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണ്.​ വേ​ന​ല്‍​മ​ഴ കൂ​ടി ശ​ക്ത​മാ​യ​തോ​ടെ അ​വ​ശേ​ഷി​ച്ച ക​ണി​ക്കൊ​ന്ന പൂ​ക്ക​ളും കൊ​ഴി​ഞ്ഞു.​
ക​ണി​വെ​ള്ള​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫ​ല​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.​ വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.​ പ്ലാ​സ്റ്റി​ക് പൂ​വി​ന് ഒ​രു ത​ണ്ടി​ന് പ​തി​ന​ഞ്ച് രൂ​പ​യാ​ണ് വി​ല. ​മാ​റു​ന്ന മ​ല​യാ​ളി​യു​ടെ ശീ​ല​ങ്ങ​ളി​ല്‍ വി​ഷു​വി​ന്‍റെ ആ​ചാ​ര​ങ്ങ​ളും മാ​റി വ​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.