യു​വാ​വി​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Sunday, April 14, 2019 10:34 PM IST
ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ട്ടി​ല്‍​ക്ക​യ​റി യു​വാ​വി​നെ മ​ര്‍​ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി.​
തേ​വ​ല​ക്ക​ര കോ​യി​വി​ള പു​തു​പ്പു​ര വ​ട​ക്ക​തി​ല്‍ ആ​ന്‍റണി (37) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം വീ​ട്ടി​ലെ​ത്തി ജ​ന​ല്‍​ച്ചി​ല്ല് അ​ടി​ച്ച ത​ക​ര്‍​ത്തു.​ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ആ​ന്‍റണി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.​
മ​ര്‍​ദ​ന​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​നാ​യി ഓ​ടി​യ​പ്പോ​ള്‍ ഓ​ടി​ച്ചി​ട്ടും ത​ന്നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.​ പ​രി​ക്കേ​റ്റ ആ​ന്‍റണി നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

അ​നു​ശോ​ച​ന യോ​ഗം ഇ​ന്ന്

കൊ​ല്ലം: മു​തി​ർ​ന്ന യു​ഡി​എ​ഫ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടക്കുന്ന യോഗത്തിൽ
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിക്കും. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.