വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്കമായി
Sunday, April 14, 2019 10:34 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു.
കൊ​ല്ലം തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഗ്രൗ​ണ്ട്, തീ​ര​ദേ​ശ റോ​ഡ്, ബീ​ച്ച് വ​ഴി ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തി.
18ന് ​വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ പൂ​ജ, പാ​ദ​ക്ഷാ​ള​ന ക​ർ​മം, തു​ട​ർ​ന്ന രാ​ത്രി 12 വ​രെ ആ​രാ​ധ​ന, 19ന് ​രാ​വി​ലെ ആ​റു​മു​ത​ൽ ആ​രാ​ധ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ച​ന പ്ര​ഘോ​ഷ​ണം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി​കാ​ണി​ക്ക​ൽ, കു​രി​ശി​ന്‍റെ വ​ഴി, രാ​ത്രി 11ന് ​ക​ബ​റ​ട​ക്കം, 20ന് ​രാ​ത്രി 11ന് ​പെ​സ​ഹാ ജാ​ഗ​രം, 21ന് ​രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി, 10.30ന് ​രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ദി​വ്യ​ബ​ലി എന്നിവ നടക്കും.
ച​വ​റ : അ​മ്പ​തു നോ​മ്പി​ന്‍റെ ഏ​റ്റ​വും വി​ശിഷ്ട​മാ​യ ദി​വ​സ​ങ്ങ​ള്‍​ക്ക് ഇന്നലെ തു​ട​ക്ക​മാ​യി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ള്‍ ഇ​ന്ന​ലെ ഓ​ശാ​ന ഞാ​യ​ര്‍ ആ​ഘോ​ഷി​ച്ചു. ഓ​ശാ​ന ഞാ​യ​റിന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രു​ത്തോ​ല ആ​ശീ​ർ​വാ​ദ​വും പ്ര​ദ​ക്ഷി​ണ​വും പ്ര​ത്യേ​ക തി​രുക​ര്‍മ​ങ്ങ​ളും ന​ട​ന്നു.
കു​രി​ശു മ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ക്രി​സ്തു ക​ഴു​ത​പു​റ​ത്തേ​റി ജ​റു​സ​ലേ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തിന്‍റെ ഓ​ര്‍​മ പു​തു​ക്കി​യാ​ണ് ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​രി​ക്കു​ന്ന​ത്. പ്രാ​ര്‍​ഥ​ന​യ്ക്കുശേ​ഷം വി​ശ്വാ​സി​ക​ള്‍ വീ​ട്ടി​ല്‍ കൊ​ണ്ടു പോ​കു​ന്ന കു​രു​ത​ത്തോ​ല ഭ​ക്കി​പൂ​ർ​വം ഭ​വ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കും. യേ​ശു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ ഓ​ര്‍മ പു​തു​ക്കു​ന്ന പെ​സ​ഹ വ്യാ​ഴ​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ഭ​വ​ന​ങ്ങ​ളി​ല്‍ അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ക്കും.
പെ​സ​ഹ വ്യാ​ഴം, യേ​ശു​ദേ​വന്‍റെ കു​രി​ശു മ​ര​ണ ദി​ന​മാ​യ ദു:​ഖ വെ​ള്ളി, ദു:​ഖ ശ​നി, ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ ദി​ന​മാ​യ ഈ​സ്റ്റ​ര്‍ എ​ന്നി​വ​യോ​ടെ​യാ​ണ് വാ​രാ​ച​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.
പരവൂർ: കു​റു​മ​ണ്ട​ൽ - ബിയി​ൽ സെന്‍റ് ജ്യൂ​ഡ് ന​ഗ​റി​ൽ സെ​ന്‍റ് ജ്യൂ​ഡ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധവാ​ര ആ​ഘോ​ഷ​ങ്ങ​ൾക്ക് തു​ട​ക്കമായി. ഓശാ​ന ഞാ​യ​റിന്‍റെ ഭാഗമായ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​നുവേ​ണ്ടി ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. അ​ജീ​ഷ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. തുടർന്ന് ​കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു
പുനലൂർ: പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഓ​ശാ​ന ഞായർ ആ​ഘോ​ഷി​ച്ചു. ക്രിസ്തുവിന്‍റെ ജ​റു​സ​ലേം പ്ര​വേ​ശ​നം അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കു​രു​ത്തോ​ല​ക​ൾ വെ​ഞ്ച​രി​ച്ചും പ്ര​ദ​ക്ഷി​ണ​വും നടന്നു. നാ​ളെ തൈ​ല പ​രി​ക​ർ​മ പൂ​ജ, രൂപതാധ്യക്ഷൻ ഡോ. സെ​ൽ​വിസ്റ്റ​ർ പൊ​ന്നു​മു​ത്തന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വം ബ​ലി​യ​ർ​പ്പ​ണം.
18ന് വൈ​കുന്നേരം അഞ്ചിന് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന , 19ന് രാവിലെ 6.30ന് കു​രി​ശി​ന്‍റെ വ​ഴി തു​ട​ർ​ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പീ​ഡാ​സ​ഹ​ന വാ​യ​ന, കു​രി​ശാ​രാ​ധ​ന, മു​ൾ​മു​ടി നേ​ർ​ച്ച, 20ന് രാ​ത്രി 11 ന് പെ​സ​ഹാ ജാ​ഗ​ര​ണം, 21ന്രാ​വി​ലെ ഏ​ഴിന് ഉ​യി​ർ​പ്പു തി​രു​നാ​ൾ ദി​വ്യ​ബ​ലി എന്നിവ നടക്കും.